ഡിജിറ്റൽ പണമിടപാട്: യുപിഐ ഒന്നാമത്

Share our post

തിരുവനന്തപുരം: ലോകത്ത് ഏറ്റവും വലിയ ഡിജിറ്റൽ പണമിടപാട് സംവിധാനമായി ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്‌സിനെ (യുപിഐ) അന്താരാഷ്ട്ര നാണ്യനിധി തെരഞ്ഞെടുത്തു.12,930 കോടി ഇടപാടുകളാണ് ഇന്ത്യയിൽ യുപി ഐയിലൂടെ നടന്നത്. ലോകത്ത് ആകെയുള്ള ഡിജിറ്റൽ പണമിടപാടുകളുടെ 49 ശതമാനമാണിത്. പട്ടികയിൽ  രണ്ടാമതുള്ള ബ്രസീൽ (14%) ഇന്ത്യയേ ക്കാർ ഏറെ പിറകിലാണ്. ഗൂഗിൾ പേ, ഫോൺ പേ, പേയിഎം, ഭീം യുപിഐ ഉൾപ്പെടെയുള്ള യുപിഐ സംവിധാനങ്ങളുടെ ഉപയോഗമാണ് ഇന്ത്യയെ ഒന്നാമതെത്തിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!