ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു

Share our post

കണ്ണൂര്‍: കേരള വാട്ടര്‍ അതോറിറ്റിയുടെ കണ്ണൂര്‍ ഡിവിഷനു കീഴില്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു. കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ അനധികൃത ജലമോഷണം, മീറ്റര്‍ ഘടിപ്പിക്കാതെ ലൈനില്‍ നിന്ന് നേരിട്ട് വെളളം ഉപയോഗിക്കുക, മീറ്ററില്‍ കൃത്രിമം കാണിക്കുക, വിച്ഛേദനം നടത്തിയ കണക്ഷനില്‍ നിന്ന് അനധികൃതമായി വെളളം ഉപയോഗിക്കുക, അനുമതിയില്ലാതെ മീറ്റര്‍ മാറ്റി സ്ഥാപിക്കുകയോ, തിരിച്ചു സ്ഥാപിക്കുകയോ ചെയ്യുക, മോട്ടറോ, ഹോസോ ഉപയോഗിച്ച് ലൈനില്‍ നിന്ന് വെളളം നേരിട്ട് ഉപയോഗിക്കുക, ഒരു വീട്ടില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വെള്ളം ഉപയോഗിക്കുക, പൊതുടാപ്പില്‍ നിന്ന് വെള്ളം ദുരുപയോഗം ചെയ്യുക എന്നിവ കേരള വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ആക്ട് 1986 പ്രകാരം കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 0495-2371135 എന്ന നമ്പറിലോ കേരള വാട്ടര്‍ അതോറിറ്റി ടോള്‍ ഫ്രീ നമ്പറായ 1916 ലോ നേരിട്ട് പരാതി അറിയിക്കാം. ഇത്തരത്തില്‍ അറിയിപ്പുകള്‍ നല്‍കുന്ന വ്യക്തികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് കേരള വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ ഡബ്ല്യു.എസ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!