മലപ്പുറത്ത് പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

Share our post

മലപ്പുറം: എടക്കര മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. മുസ്ലിം ലീഗ് സ്ഥാനാർഥി വട്ടത്ത് ഹസീന(52)യാണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റ് തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. പായിമ്പാടം അങ്കണവാടി അധ്യാപികയാണ് ഹസീന. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭർത്താവ്: അബദുറഹിമാൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!