പേരാവൂരിന്റെ വികസനക്കുതിപ്പ് തുടരും; എൽഡിഎഫ് പ്രകടന പത്രിക

Share our post

പേരാവൂർ: ആറു പതിറ്റാണ്ടായി പേരാവൂർ ആർജിച്ച വികസന നേട്ടങ്ങൾക്കെല്ലാം നേതൃത്വം നല്കിയത് എൽഡിഎഫ് ഭരണസമിതികളാണെന്നും കൂടുതൽ വികസനങ്ങൾ നടപ്പിലാക്കുമെന്നും എൽഡിഎഫ് പേരാവൂർ പഞ്ചായത്ത് കമിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ ഓഫീസ് സമുച്ചയങ്ങളും ഉന്നത സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രവും കലാസാംസ്‌കാരിക പാർക്കും നീന്തൽക്കുളവും ഇൻഡോർ സ്റ്റേഡിയവും ഫിറ്റ്‌നെസ് പാർക്കുമുൾപ്പെടുന്ന വികേന്ദ്രയുടെ നിർമാണം പൂർത്തീകരിക്കും.

സമ്പൂർണ്ണ ശുദ്ധജല ലഭ്യത, കേവല ദരിദ്രമുക്ത പേരാവൂർ, ലൈഫ് ഭവനപദ്ധതിയിലുൾപ്പെടാത്തവരെ കണ്ടെത്തി എല്ലാവർക്കും വീട്, സമഗ്ര പച്ചക്കറി ഗ്രാമം, തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം എന്നിവ സാധ്യമാക്കും. വന്യമൃഗശല്യം തടയാൻ പദ്ധതി, സോളാർ പാനൽ സ്ഥാപിക്കാൻ ധനസഹായം, ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശാസ്ത്രീയമായ പാർക്കിങ്ങ് സംവിധാനം, വിമാനത്താവള റോഡുമായി ബന്ധിപ്പിക്കാൻ ലിങ്ക് റോഡുകൾ,വീതി കൂടിയ നടപ്പാതകൾ, പേരാവൂർ-മണത്തണ-തൊണ്ടിയിൽ-മുരിങ്ങോടി ടൗണുകളുടെ സൗന്ദര്യവത്കരണം, മണത്തണ-തൊണ്ടിയിൽ ടൗണുകളിൽ ടേക്ക് എ ബ്രേക്ക്, പേരാവൂരിൽ വഴിയിട വിശ്രമ കേന്ദ്രം, നടപ്പാതകൾക്ക് കൈവരികൾ എന്നിവയും നടപ്പിലാക്കും.

ബൈപ്പാസ് റോഡിന് ഭൂമി വിട്ടുകിട്ടാത്തത് പരിഹരിക്കാൻ ഭൂമി ഏറ്റെടുക്കൽ നടപടികൾ സ്വീകരിക്കും. കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ മോടികൂട്ടാൻ കെട്ടിട ഉടമകൾക്ക് സൗകര്യമേർപ്പെടുത്തും. നിർധന വിദ്യാർഥികൾ പഠനയാത്രാ സഹായം, ടൗണിലെ മാലിന്യം ശുദ്ധീകരിക്കാൻ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഉറവിട മാലിന്യ പ്രശ്‌ന പരിഹാരം, ഒരു വീട്ടിൽ ഒരു തൊഴിൽ സംരംഭം, പഞ്ചായത്തിന് കീഴിൽ സ്‌പോർട്‌സ് കൗൺസിൽ എന്നിവയും യാഥാർഥ്യമാക്കും. പത്രസമ്മേളനത്തിൽ എൽഡിഎഫ് നേതാക്കളായ ടി.രഗിലാഷ്, വി.പദ്മനാഭൻ, എ.കെ.ഇബ്രാഹിം, എസ്.എം.കെ.മുഹമ്മദലി, കെ.എ.രജീഷ് എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!