തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏതൊക്കെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം?

Share our post

തിരുവനന്തപുരം : ഡിസംബർ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച വിവിധ തരത്തിലുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാനാകും? സാധാരണയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന വോട്ടർ ഐഡികാർഡാണ് ഉപയോഗിക്കുക. എന്നാല്‍ അത് കൈവശമില്ലാത്തവർക്കും മറ്റ് അംഗീകൃത രേഖകള്‍ ഉപയോഗിച്ച്‌ വോട്ട് ചെയ്യാം.

വോട്ട് രേഖപ്പെടുത്താൻ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍:

1.ആധാർ കാർഡ്
2 .പാൻ കാർഡ്
3.ഡ്രൈവിങ് ലൈസൻസ്
4.പാസ്പോർട്ട്
5.ഭിന്നശേഷി തിരിച്ചറിയല്‍ കാർഡ്
6.സർക്കാർ/പൊതുമേഖലാ ജീവനക്കാർക്കുള്ള ഔദ്യോഗിക ഫോട്ടോ ഐഡി
7.ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് പാസ് ബുക്ക്
8.തൊഴില്‍ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്
9.എൻ.പി.ആർ.-ആർ.ജി.ഐ. നല്‍കുന്ന സ്മാർട്ട് കാർഡ്
10.പെൻഷൻ രേഖ
11.എംപി/ എംഎല്‍എ/എംഎല്‍സിമാർക്കുള്ള തിരിച്ചറിയല്‍ കാർഡുകള്‍
12.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാർഡ്
വോട്ടർ ഐഡി ഇല്ലാത്തവർക്കും മുകളിൽ പറഞ്ഞിരിക്കുന്ന രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച്‌ വോട്ട് ചെയ്യാം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!