പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ പരിശീലനം ഒമ്പതിന്
കണ്ണൂർ: ജില്ലയിൽ തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ ഡ്യൂട്ടി ലഭിച്ച, ഇതുവരെ പരിശീലനം കിട്ടാത്തവർക്ക് ഡിസംബർ ഒമ്പതിന് രാവിലെ 9.30 ന് ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ പരിശീലനം നൽകുന്നു. നേരത്തെ പരിശീലനത്തിൽ പങ്കെടുക്കാത്തതും നിയമന ഉത്തരവ് ലഭിച്ചതുമായവരെ ബന്ധപ്പെട്ട വരണാധികാരികൾ അടിയന്തിരമായി വിവരം നൽകി പരിശീലനത്തിൽ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു.
