തദ്ദേശ തിരഞ്ഞെടുപ്പ്; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം
തിരുവനന്തപുരം :സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലെ വോട്ടര്‍മാരായ ജീവനക്കാര്‍ക്ക് സാധാരണ സേവന ആവശ്യകതകള്‍ക്ക് വിധേയമായി വോട്ട് ചെയ്യാന്‍ അനുമതി ലഭിക്കും. ഓഫീസില്‍ വൈകി വരികയോ, നേരത്തെ പോകാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ വോട്ടെടുപ്പ് ദിവസം പ്രത്യേക സമയം അനുവദിച്ചുകൊണ്ടോ ന്യായമായ സൗകര്യം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പേഴ്സണല്‍ & ട്രെയിനിങ് വകുപ്പ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് കത്ത് അയച്ചിരുന്നു.
