കൃത്രിമക്കാൽ നൽകാൻ സൗജന്യ ക്യാമ്പ് 21-ന്

Share our post

കണ്ണൂർ: പയ്യന്നൂർ റോട്ടറി ക്ലബ് സൗജന്യമായി കൃത്രിമ കാലുകൾ നൽകുന്നതിനായി 21-ന് ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ ഒൻപതിന് പയ്യന്നൂർ റോട്ടറി ക്ലബിലാണ് ക്യാമ്പ്. റോട്ടറി ഇന്റർനാഷണലിന്റെ ഗ്ലോബൽ ഗ്രാൻഡ് പ്രൊജക്ട് ഭാഗമായി കോയമ്പത്തൂർ മിഡ് ടൗൺ റോട്ടറി ക്ലബുമായി ചേർന്നാണ് ‘വാക്ക് എഗൈൻ’ എന്ന പേരിൽ സൗജന്യ ക്യാമ്പ് നടത്തുന്നത്. ആവശ്യമുള്ളവർ 10-നകം പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961 884 128, 9895 532 812.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!