ജീവനക്കാരുടെ ക്ഷാമം; 70ലധികം സർവിസുകൾ റദ്ദാക്കി ഇൻഡിഗോ

Share our post

ന്യൂഡൽഹി: ബംഗളൂരു, മുംബൈ വിമാനത്താവളങ്ങളിൽനിന്നുൾപ്പെടെ 70ൽ അധികം വിമാനസർവിസുകൾ ബുധനാഴ്ച റദ്ദാക്കി ഇൻഡിഗോ. ജീവനക്കാരുടെ കുറവാണ് വിമാനങ്ങൾ റദ്ദാക്കാനുള്ള പ്രധാന കാരണം. സാ​ങ്കേതിക തകാരാറുകളും വിമാനത്താവളങ്ങളിലെ തിരക്കും മൂലം കഴിഞ്ഞ ദിവസങ്ങളിലായി വിവിധ വിമാന സർവിസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തതായി ഇൻഡിഗോ അറിയിച്ചു. ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കിയതതിന്ശേഷം ഇൻഡിഗോ രൂക്ഷമായ ജീവനക്കാരുടെ ക്ഷാമം നേരിടുന്നുണ്ട്. വിവിധ വിമാനങ്ങളുടെ റദ്ദാക്കലിനും വൈകലിനും ഇത് കാരണമായെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ജീവനക്കാരുടെ വിശ്രമകാലയളവ് ആഴചയിൽ 48 മണിക്കൂറായി ഉയർത്തുക, രാത്രി ലാൻഡിങ്ങുകളുടെ എണ്ണം ആറ് ആയിരുന്നത് രണ്ടായി പരിമിതപ്പെടുത്തുക തുടങ്ങിയവ ഉൾപ്പെടുന്ന ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് മാനദണ്ഡത്തെ ആഭ്യന്തര വിമാന കമ്പനികൾ എതിർത്തിരുന്നു.എന്നാൽ, ഡൽഹി ഹൈ​കോടതി നിർദേശത്തെ തുടർന്ന് ഘട്ടം ഘട്ടമായി മാനദണ്ഡങ്ങൾ നടപ്പാക്കാൻ ഡി.ജി.സി.എ അറിയിക്കുകയായിരുന്നു. ഇതിന്റെ ആദ്യഘട്ടം ജൂലൈ മുതലും രണ്ടാംഘട്ടം നവംബർ ഒന്നുമുതലും നടപ്പാക്കി. ഇതോടെയാണ് ഇൻഡിയോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ജീവനക്കാരുടെ ക്ഷാമം നേരിടുന്നത്.

ചെക്ക് ഇൻ സംവിധാന തകരാർ; വിമാനങ്ങൾ വൈകി

ന്യൂഡൽഹി: വിമാനത്താവളങ്ങളിലെ ചെക്ക് ഇൻ സംവിധാനങ്ങളിൽ ബുധനാഴ്ച രാവിലെ സാ​​ങ്കേതിക തകരാറുകൾ നേരിട്ടതിനെ തുടർന്ന് വിമാന സർവിസുകൾ വൈകി. ഇൻഡിഗോ, സ്പൈസ്ജെറ്റ്, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവയെ തകരാർ ബാധിച്ചു. സാ​ങ്കേതിക തകരാറിനെ തുടർന്ന് എയർലൈനുകൾ മാനുവൽ ചെക്ക് ഇൻ, ബോർഡിങ് നടപടികൾ ആരംഭിച്ചതായും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം ചെക്ക് ഇൻ തകരാറിൽ വിമാനകമ്പനികൾ പ്രതികരിച്ചിട്ടില്ല. വാരാണസി വിമാനത്താവളത്തിൽ മൈക്രോസോഫ്റ്റ് വിൻഡോസ് പ്രവർത്തനരഹിതമായെന്ന അറിയിപ്പ് യാത്രകാർക്കായി പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, ആരോപണം നിഷേധിച്ച മൈക്രോസോഫ്റ്റ്, വിൻഡോസിൽ തടസ്സങ്ങളൊന്നും നേരിടുന്നില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രതികരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!