വാക്കറൂ പേരാവൂർ മാരത്തൺ ജേഴ്‌സി പ്രകാശനം
പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഏഴാമത് വാക്കറൂ പേരാവൂർ മാരത്തണിന്റെ ജേഴ്‌സി പ്രകാശനം ജിമ്മി ജോർജ് അക്കാദമിയിൽ പേരാവൂർ ഡി.വൈ.എസ്.പി കെ.വി.പ്രമോദനും ആർച്ച് പ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറിയും ചേർന്ന് പ്രകാശനം നടത്തി. പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ വൈസ്.പ്രസിഡന്റ് ഡെന്നി ജോസഫ് അധ്യക്ഷനായി. ജിമ്മിജോർജ് ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ്, പി.എസ്.എഫ് പ്രതിനിധികളായ ടോമി താഴത്തുവീട്ടിൽ, എ.പി.സുജീഷ്, ബെന്നി ഫ്രാൻസിസ്, പോൾ അഗസ്റ്റിൻ,അബ്രഹാം തോമസ്, പ്രദീപൻ പുത്തലത്ത്, അബി ജോൺ, സിജു ജോണി, ബോബി മാത്യു തുടങ്ങിയവർ സംബന്ധിച്ചു. ഡിസംബർ 27ന് രാവിലെ ആറിനാണ് മാരത്തൺ.
