ഡിസംബറിലെ വൈദ്യുതി ബിൽ കുറയും; ആശ്വാസം

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് കെ എസ് ഇ ബിയുടെ ആശ്വാസം. ഡിസംബറിലെ കറണ്ട് ബില്ലിൽ ഇന്ധന സർചാർജ് ​ഗണ്യമായി കുറയുമെന്ന് കെഎസ്ഇബി. സെപ്റ്റംബർ-നവംബർ കാലയളവിൽ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സർചാർജ് കുറച്ചതായി കെഎസ്ഇബി അറിയിച്ചു. പ്രതിമാസ ബില്ലിൽ യൂണിറ്റിന് 5 പൈസയും രണ്ട് മാസത്തിൽ ഒരിക്കൽ ബിൽ ലഭിക്കുന്നവർക്ക് 8 പൈസയുമായി ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്ഇബി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!