ഏതെങ്കിലും എം.ബി.എ ചെയ്തിട്ട് കാര്യമുണ്ടോ? ഉയർന്ന ഡിമാന്‍റും തൊഴിൽ സാധ്യതയുമുള്ള ഏഴ് എം.ബി.എ സ്പെഷ്യലൈസേഷനുകൾ

Share our post

സാധാരണ ഒരു ബിരുദാനന്തര ബിരുദ കോഴ്സ് എന്നതിനപ്പുറമാണ് എം.ബി.എ. ഈ കരിയർ ഓറിയന്‍റഡ് കോഴ്സ് പഠിക്കാൻ മികച്ച സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ മികച്ച സ്പെഷ്യലൈസേഷനും തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അത് മികച്ച ശമ്പളമുള്ള ജോലി സാധ്യതകൾ തുറന്ന് തരും. ഒരോ വ്യക്തിയുടെയും താൽപ്പര്യം, ശേഷി എന്നിവ അനുസരിച്ചാണ് സ്പെഷ്യലൈസേഷനുകൾ തിരഞ്ഞെടുക്കാൻ.

മികച്ച ഏഴ് എം.ബി.എ സ്പെഷ്യലൈസേഷനുകൾ

1. എം.ബി.എ ഇൻ ഫിനാൻസ് ആന്‍റ് ബാങ്കിങ്

ഇൻവെസ്റ്റ്മെന്‍റ് ബാങ്കിങ്, കോർപ്പറേറ്റ് ഫിനാൻസ്, റിസ്ക് മാനേജ്മെന്‍റ്, ഫിനാൻസ് കൽസൾട്ടിങ് എന്നിവയിൽ താൽപ്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്സാണിത്.

2. ഇന്‍റർനാഷനൽ ബിസിനസിൽ എം.ബി.എ

ഗ്ലോബൽ ട്രേഡ്, ക്രോസ് ബോർഡർ ഓപ്പറേഷൻ, എക്സ്പോർട്ട് മാനേജ്മെന്‍റ്, മൾട്ടി നാഷനൽ കോർപ്പറേറ്റ്, മൾട്ടി നാഷനൽ കോർപ്പറേറ്റ് സ്ട്രാറ്റജി എന്നിവയിൽ താൽപ്പര്യമുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന കോഴ്സാണിത്.

3.എം.ബി.എ ഇൻ എന്‍റർപ്രണർഷിപ്പ് ആന്‍റ് ഇന്നവേഷൻ

സ്റ്റാർട്ടപ്പോ മറ്റ് ബിസിനസ് സംരംഭങ്ങളോ തുടങ്ങാൻ താൽപ്പര്യമുള്ളവർക്ക് അനുയോജ്യമായ കോഴ്സ്.

4.എം.ബി.എ ഇൻ മാർക്കറ്റിങ് ആന്‍റ് ഡിജിറ്റൽ സ്ട്രാറ്റജി

ബ്രാന്‍റ മാനേജ്മെന്‍റ്, കൺസ്യൂമർ ഇന്‍സൈറ്റ്, ഡിജിറ്റൽ മാർക്കറ്റിങ്, അഡ്വർടൈസിങ് എന്നിവയിൽ താൽപ്പര്യമുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന കോഴ്സ്.

5.എം.ബി.എ ഇൻ സപ്ലെ ചെയിൻ ലോജിസ്റ്റിക്സ് മാനേജ്മെന്‍റ്

ലോജിസ്റ്റിക്സ് മാനേജ്മെന്‍റ്, ഗ്ലോബൽ സപ്ലെ ചെയിൻ എന്നിവയിൽ താൽപ്പര്യമുള്ളവർക്ക്.

6.എം.ബി.എ ഇൻ ടെക്നോളജി ആന്‍റ് ബിസിനസ് അനലറ്റിക്സ്

ഡാറ്റ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കാനും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലും സ്കിൽ വർധിപ്പിക്കുന്ന കോഴ്സ്.

7.എം.ബി.എ ഇൻ ഹെൽത്ത് കെയർ മാനേജ്മെന്‍റ്

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഹെൽത്ത് കെയർ കൺസൽട്ടിങ്, ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്‍റ്, പബ്ലിക് ഹെൽത്ത് സിസ്റ്റം എന്നിവയിൽ വർധിച്ചു വരുന്ന തൊഴിൽ സാധ്യതകൾക്ക് അനുയോജ്യമായ കോഴ്സ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!