സഞ്ചാര്‍ സാത്തി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കേന്ദ്ര നിര്‍ദേശം
ന്യൂദല്‍ഹി: വഞ്ചനാപരമായ കോളുകളും സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന സൈബര്‍ സുരക്ഷാ ആപ്ലിക്കേഷനായ സഞ്ചാര്‍ സാത്തി മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഭാരതത്തിലെ കമ്പനികളോട് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം അറിയിച്ചു. വില്‍ക്കുന്ന എല്ലാ പുതിയ ഉപകരണത്തിലും ഈ ആപ്ലിക്കേഷന്‍ ഉണ്ടാകണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ഇതു സംബന്ധിച്ച് മൂന്നു മാസമാണ് സമയം നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച ആപ്പ് ഇതുവരെ 50 ലക്ഷം ഡൗണ്‍ലോഡുകള്‍ കഴിഞ്ഞു. ഭാരതത്തിലെവിടെയും വച്ച് നഷ്ടടപ്പെട്ട ഫോണുകള്‍ തിരിച്ചെടുക്കാന്‍ ഈ ആപ്പ് സഹായിക്കുന്നു.
