ഡോഗ് സ്ക്വാഡിന് കരുത്തേകാൻ ടോബി
കണ്ണൂർ: റൂറൽ പൊലീസ് സേനയുടെ ഡോഗ് സ്ക്വാഡിലേക്ക് ഒരു അംഗം കൂടി എത്തി. ബെൽജിയം മെൽനോയിസ് വിഭാഗത്തിൽ പെട്ട ടോബി എന്ന പെൺനായയാണ് എത്തിയത്. ഒന്നര വയസ്സ് ആണ് പ്രായം. കളവ്, കൊലപാതകം എന്നിവ കണ്ടുപിടിക്കാനുള്ള പരിശീലനമാണ് ടോബിക്കു ലഭിച്ചത്. കേരള പൊലീസ് അക്കാദമിയിൽ നിന്ന് ട്രാക്കർ വിഭാഗത്തിലാണ് പരിശീലനം നേടിയത്. 3 എക്സ്പ്ലോസീവ്, 2 ട്രാക്കർ, നർകോട്ടിക് ഒന്ന് എന്നിങ്ങനെ ഡോഗ് സ്ക്വാഡിൽ 6 അംഗങ്ങളാണുള്ളത്. സിവിൽ പൊലീസ് ഓഫിസർമാരായ പി.മിഥുൻ, എ.വി.വിപിൻ എന്നിവരാണ് ഹാൻഡ്ലർമാർ. എഎസ്ഐ പി.വി.ബാബുരാജ് ആണ് ഓഫിസർ ഇൻ ചാർജ്. കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാൾ മുൻപാകെ ടോബി കഴിഞ്ഞദിവസം ഡോഗ് സ്ക്വാഡിലേക്ക് ചുമതലയേറ്റു.
