പേരാവൂരിൽ ആറ് ഹരിതകർമ സേനാംഗങ്ങൾ മത്സര രംഗത്ത്

Share our post

പേരാവൂർ : തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പേരാവൂർ ബ്ലോക്ക് പരിധിയിൽ ആറ് ഹരിതകർമ സേനാംഗങ്ങൾ മത്സരരംഗത്ത്‌. പേരാവൂർ ബ്ലോക്കിലെ തൊണ്ടിയിൽ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന നജ്മത്ത് ഉമ്മർ ബ്ലോക്ക് പഞ്ചായത്തിലെ ആർ. ആർ. എഫ് തൊഴിലാളിയാണ്. കോളയാട് ആര്യപ്പറമ്പ് വാർഡിലെ യുഡിഎഫ് സ്ഥാനാർഥി പി. വി.കാർത്ത്യായനി, മുഴക്കുന്ന് കുന്നത്തൂർ വാർഡിലെ എൻഡിഎ സ്ഥാനാർഥി കെ.ശ്രീജ, മാലൂർ താറ്റിയാട് വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി സുധിന ലക്ഷ്മണൻ, പേരാവൂർ തൊണ്ടിയിൽ വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥി പ്രമീള സുരേഷ് , മുഴക്കുന്ന് പാല വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ബീന പ്രകാശൻ എന്നിവരും ഹരിതകർമസേനാംഗങ്ങൾ ആണ്. ജില്ലയിൽ ആകെ 25 ഹരിത കർമസേനാംഗങ്ങളാണ് മത്സരരംഗത്തുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!