സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു; 72005 സ്ഥാനാർഥികൾ
തിരുവനന്തപുരം: മത്സരചിത്രം തെളിഞ്ഞു. തദ്ദേശ തെരഞ്ഞെടു പ്പിൽ ജനവിധി തേടാൻ 72,005 സ്ഥാനാർഥി കൾ. 37,786 വനിതകളും 34,218 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയും മത്സരിക്കും. കണക്കിൽ ചെറിയ വ്യത്യാസം വന്നേക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയി ച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന 1,199 തദ്ദേശ സ്ഥാ പനങ്ങളിലെ 23,576 വാർഡുകളിലെയും ചിഹ്നങ്ങളും സ്ഥാനാർഥികളുടെ അനുവദിച്ചു അന്തിമ പട്ടിക ആയ തോടെ ആവേശം ഉച്ച സ്ഥായിയിൽ എത്തി. തിങ്കൾ പകൽ 3 വരെയാ യിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനു ള്ള സമയം. സ്ഥാനാർ ഥികൾക്ക് ചിഹ്നങ്ങളും അനുവദിച്ചു.
