ഇന്ത്യക്കാരുടെ ഇഷ്ട പാസ്‍വേഡ്! ‘123456’ തന്നെ മുന്നിൽ
മുംബൈ: എളുപ്പം സൃഷ്ടിക്കുന്ന പാസ്‍വേഡുകൾ ഏളുപ്പം ചോരാനും ഇടയുള്ളവയാണ്. ഇത്തരത്തിൽ ഇന്ത്യയിൽ ഏറ്റവും ഉപയോഗിക്കുന്ന പാസ്‍വേർഡുകളിൽ 123456 ആണ് മുന്നിൽ നിൽക്കുന്നത്. 44 രാജ്യങ്ങളിലായി നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പാസ്‌വേഡുകൾ കൈകാര്യം ചെയ്യുന്ന കമ്പനിയായ നോഡ് പാസ് കഴിഞ്ഞ നാലു വർഷമായി നടത്തിയ പഠനത്തിലും 123456 തന്നെയാണ് മുന്നിൽ. വേഗം ഊഹിച്ചെടുക്കാവുന്ന പാസ്‌വേഡ് പാറ്റേണുകളാണ് അധികപേരും ഉപയോഗിക്കുന്നത്. 123456 കഴിഞ്ഞാൽ ഇന്ത്യക്കാർ കൂടുതലായി ഉപയോഗിക്കുന്നത് പാസ്@123, അഡ്മിൻ, 12345678, 12345, 123456789 തുടങ്ങിയ പാസ്‍വേർഡുകളാണ്.
സൂക്ഷിക്കുക പാസ്‌വേർഡുകൾ
നമ്മെ പോലെ ചിന്തിക്കുന്നവർ ലോകത്ത് നിരവധിയുണ്ടാവാം എന്നാണ് ഇവയുടെ പൊതു സ്വഭാവം വ്യക്തമാക്കുന്നത്. തികച്ചും വ്യത്യസ്തമായിരിക്കുക എന്നതാണ് പാസ്‌വേർഡ് നിർമ്മിക്കുമ്പോഴും മനസിലുണ്ടാവേണ്ട കരുതൽ. കീ ബോർഡുകളിൽ ലഭ്യമായ ചിഹ്ന സാധ്യകൾ പാസ് വേർഡ് എന്ന താക്കേലിൽ മാറിമാറി ഉപയോഗിക്കുക. ദൈർഘ്യമേറിയ പാസ്‌വേർഡ് വ്യത്യസ്ത ചിഹ്നങ്ങളും അക്കങ്ങളും അപ്പർ ലോവർ കേസ് അക്ഷരങ്ങളും ചേർത്ത് നിർമ്മിക്കുക. യൂസർ നെയിമിലും വ്യത്യസ്ത കൊണ്ടു വരിക. ഇവ ചോർത്താൻ സാധ്യത കുറയും.
