കോഴിക്കോട്ട് വാഹനാപകടം: സ്‌കൂട്ടര്‍ യാത്രക്കാരിയായ കോളേജ് വിദ്യാര്‍ഥിനി മരിച്ചു

Share our post

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ കോളേജ് വിദ്യാര്‍ഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂര്‍ സ്വദേശി വഫ ഫാത്തിമ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫ ഫാത്തിമയുടെ സ്‌കൂട്ടര്‍ എതിര്‍ദിശയില്‍ വന്ന മിനിവാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വഫ റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ പരിസരത്തുണ്ടായിരുന്നവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിനിവാനിന്റെ അമിതവേഗവും മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ പരീക്ഷ എഴുതാനായി പോകുകയായിരുന്നു വഫ ഫാത്തിമ. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജ് ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥിനിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!