പരിയാരത്ത് കിഡ്‌നി തട്ടിപ്പ്; നാലുപേര്‍ക്കെതിരെ കേസ്
പരിയാരം: ഉമ്മയുടെ കിഡ്‌നി മാറ്റിവെക്കാന്‍ ഡോണറെ സംഘടിപ്പിച്ചുതരാം എന്ന് വിശ്വസിപ്പിച്ച് അഞ്ചരലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നാലുപേര്‍ക്കെതിരെ കേസെടുത്തു. ഏഴിലോട് മൊട്ടമ്മലിലെ വാഴവളപ്പില്‍ വീട്ടില്‍ വി.എം ഷഫീഖിന്റെ പരാതിയിലാണ് കേസ്. കീഴ്പ്പള്ളിയിലെ നൗഫല്‍, ഇരിട്ടിയിലെ ഫൈസല്‍, കണ്ണാടിപ്പറമ്പിലെ നിബിന്‍, ചക്കരക്കല്ലിലെ അര്‍ഷാദ് എന്നിവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്.
