പേരാവൂർ വാർഡ് എൽഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദിന് കെട്ടിവെക്കാനുള്ള തുക വ്യാപാരികൾ നല്കി
പേരാവൂർ : ടൗൺ വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി കെ. പി.അബ്ദുൾ റഷീദിന് (അമ്പിളി) കെട്ടിവെക്കാനുള്ള തുക വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് നല്കി. ടൗണിലെ ഗോൾഡൻ ട്രാവൽസ് ഉടമയായ അമ്പിളി വ്യാപാരി വ്യവസായി സമിതിയുടെ ഭാരവാഹി കൂടിയാണ്. യൂണിറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് തുക കൈമാറി.എം. കെ. ദിനേശ് ബാബു, അഷറഫ് ചെവിടിക്കുന്ന്, രാജു കാവനമാലിൽ, പി. കെ. ശശി, കാരായി രതീശൻ എന്നിവർ സംബന്ധിച്ചു.
