ചെറുവത്തൂരിലെ ലോഡ്ജിൽ അനാശാസ്യം; ഇടപാടിനെത്തിയത് ഉന്നതര്‍; പോലീസ് ഞെട്ടി
ചെറുവത്തൂർ: ലോഡ്ജ് കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യം നടത്തിയ സംഭവത്തിൽ ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെറുവത്തൂര്‍ പഴയ എന്‍.എച്ച് റോഡിന് കിഴക്കുഭാഗത്തെ മലബാര്‍ ലോഡ്ജ് ഉടമ ചെറുവത്തൂരിലെ മുഹമ്മദ് ആസൈനാര്‍, ഭാര്യ നസീമ (47) എന്നിവരുടെ പേരിലാണ് കേസ്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഏഴരയോടെയാണ് ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഇവിടെ റെയിഡ് നടത്തിയത്. ഇവിടെ വേശ്യാവൃത്തിക്ക് എത്തിയ സ്ത്രീകളേയും ഇടപാടുകാരായ പുരുഷന്‍മാരെയും റെയിഡിനിടെ കണ്ടെത്തിയിരുന്നു. നിരവധിതവണ ഈ ലോഡ്ജില്‍ പോലീസ് നടപടി ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ അറിവോടെയും ഒത്താശയോടെയും നസീമയാണ് ലോഡ്ജില്‍ വേശ്യാവൃത്തിക്കായി സ്ത്രീകളേയും പുരുഷന്‍മാരെയും എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ലോഡ്ജില്‍ വ്യഭിചരിക്കാനെത്തിയ പകല്‍മാന്യന്‍മാരെ കണ്ട് പോലീസ് ഞെട്ടിയെന്നാണ് വിവരം.
