മൃഗങ്ങളുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ ഇനി സൗജന്യ അടിയന്തര ചികിത്സ
തിരുവനന്തപുരം: നായ, പാമ്പ്, മറ്റ് മൃഗങ്ങൾ എന്നിവയുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ അടിയന്തര ചികിത്സഉറപ്പുവരുത്തണമെന്ന നിയമ ഭേദഗതിയുമായി കർണാടക ആരോഗ്യവകുപ്പ്. 2007ലെ കർണാടക പ്രൈവറ്റ് മെഡിക്കൽഎസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ സെക്ഷൻ 11ലാണ്ഭേദഗതിവരുത്തിയത്. മുൻകൂർ പണം നൽകാതെ തന്നെ പ്രഥമ ശുശ്രൂഷയും തുടർ ചികിത്സയും നൽകണം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണു ഭേദഗതി. ജില്ലാ റജിസ്ട്രേഷൻ ആൻഡ് ഗ്രീവൻസ് അതോറിറ്റി നിശ്ചയിച്ച നിരക്കാണ് ആശുപത്രികൾ ഈടാക്കേണ്ടത്. ചികിത്സാ തുക നൽകാൻ കഴിയാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടേത് സുവർണ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികൾക്കു സർക്കാർ തിരിച്ചു നൽകും. നായയുടെ കടിയേറ്റവർക്കായി റേബീസ് വാക്സീൻ, പാമ്പു കടിയേറ്റവർക്കായി ആന്റിവെനം എന്നിവയുടെ ലഭ്യത ആശുപത്രികളിൽ ഉറപ്പു വരുത്തണം. സംസ്ഥാനത്ത് നായ, പാമ്പ് എന്നിവയുടെ കടിയേറ്റു മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് അടിയന്തര ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണെന്ന് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
