കഞ്ചാവും വാഹനവും ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു
തളിപ്പറമ്പ്: കഞ്ചാവും വാഹനവും ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സതീഷും സംഘവും എടക്കോം തെന്നം ഭാഗത്ത് നടത്തിയ പരിശോധനയില്‍ കെ.എല്‍-86 ബി 5987 നമ്പര്‍ സ്‌ക്കൂട്ടറില്‍ നിയമവിരുദ്ധമായി 204 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവ് എക്‌സൈസിനെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ഏര്യം ഷമ്മാസിനെതിരെ (27) എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.
