വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍
പരിയാരം: വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന വെള്ളോറ സ്വദേശി ഷൈന്‍ പോലീസ് കസ്റ്റഡിയില്‍. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ(37)ആണ് വെടിയേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു സംഭവം.ഇരുവരും നായാട്ടിന് പോയതായിരുന്നു. തോക്ക് ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലാണ്.
