പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്‌റ്റിങ്
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പിൽ പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ്ങും വിഡിയോ ചിത്രീകരണവും ഉണ്ടാകും. സാങ്കേതികസഹായം നൽകാൻ ബിഎ സ്എൻഎലിനും
കേരള വൈഡ് ഏരിയ നെറ്റ്‌വർക്കിനും കലക്‌ടർ അരുൺ കെ.വിജയൻ നിർദേശം നൽകി.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ഉദ്യോഗസ്‌ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ നാളെ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം സംബ ന്ധിച്ച പരാതികൾ അറിയിക്കു ന്നതിനായി ഹെൽപ് ഡെസ്ക‌് രൂപീകരിക്കും.
