എഎസ്ഐ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 22ന്
തിരുവനന്തപുരം: കേരള പൊലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ട്രെയിനി) (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 387/2024) തസ്തികയിലേക്ക് അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 22ന് രാവിലെ 5.30 മുതല്‍ തിരുവനന്തപുരം, പേരൂര്‍ക്കട എസ്എപി പരേഡ് മൈതാനത്ത് നടക്കും. കായികക്ഷമതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അന്നേദിവസം പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധനയും നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.
