ആറളം ഫാമിലെ സെക്യൂരിറ്റി വിഭാഗത്തിലേക്ക് സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നു
ആറളം: ഫാമിലെ സെക്യൂരിറ്റി വിഭാഗത്തിലേക്ക് സെക്യൂരിറ്റി ഗാർഡിനെ നിയോഗിക്കുന്നതിന് പുനരധിവാസ മേഖലയിൽ നിന്നും എസ്.എസ്.എൽ.സി. പാസായവരും, 18 നും 35 നും ഇടയിൽ പ്രായമായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, കൈവശരേഖ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ് എന്നിവയുൾപ്പെടെ 24.11.2025 ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ആയതിനാൽ മേൽ വിവരം അങ്ങയുടെ അധികാര പരിധിയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികളെ പ്രമോട്ടർമാർ മുഖാന്തിരം വിവരം അറിയിക്കണം .
