കായിക ക്ഷമതാ പരീക്ഷ 18 മുതൽ
കണ്ണൂർ: എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിലെ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) കാറ്റഗറി നമ്പർ- 743/2024 (ജനറൽ), 744/2024 (ബൈ ട്രാൻസ്ഫർ) തസ്തികയുടെ എൻഡ്യൂറൻസ് പരീക്ഷയിൽ വിജയിച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നവംബർ 18 മുതൽ 21 വരെ രാവിലെ 5.30 മുതൽ മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായി പട്ടേൽ സ്പോർട്സ് കോപ്ലക്സ് ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. കായിക ക്ഷമതാ പരീക്ഷക്ക് പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ഏതെങ്കിലും തിരിച്ചറിയൽ രേഖ, നിർദിഷ്ട മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയും മറ്റെല്ലാ അസ്സൽ രേഖകളും സഹിതം അഡ്മിഷൻ ടിക്കറ്റിൽ പറഞ്ഞ സ്ഥലത്തും സമയത്തും നേരിട്ട് ഹാജരാകണം. കായിക ക്ഷമതാ പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർഥികളുടെ അസ്സൽ പ്രമാണ പരിശോധന അന്നേ ദിവസംതന്നെ കേരള പബ്ലിക് ർവീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് നടത്തും.
