കണ്ണൂർ ജില്ലാ മിനി അത്‌ലറ്റിക് മീറ്റ് 22ന്
തലശ്ശേരി : കണ്ണൂർ ജില്ലാ മിനി അത് ലറ്റിക് മീറ്റ് (ഓപ്പൺ ചാമ്പ്യൻഷിപ്പ് ) 22ന് തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മത്സരത്തിൽ 10 വയസിന് താഴെയും 12 വയസിന് താഴെയുമുളളആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും ക്ലബ്ബുകൾക്കും പങ്കെടുക്കാം. കായികതാരങ്ങൾ വയസ് തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരു കായികതാരത്തിന് 200 രൂപ പ്രവേശന ഫീസ് നൽകണം. വിജയികൾക്ക് മെറിറ്റ്സർട്ടിഫിക്കറ്റും മെഡലും സമ്മാനിക്കും.വാർത്താസമ്മേളനത്തിൽ ജോസ് മാത്യു, യു ഷാജി, കെ.കെ.ഷാമിൻ, ഇ.സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.ഫോൺ: 9605435115, 9447487 616, 9495 094959.
