ഗുരുവായൂരില്‍ നവംബര്‍ മാസത്തെ ഭണ്ഡാര വരവ് 5.27 കോടി; ഒരു കിലോയില്‍ അധികം സ്വര്‍ണം
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ 2025 നവംബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5,27,33,992 രൂപ. 1കിലോ 977ഗ്രാം സ്വര്‍ണ്ണവും 12 കിലോയിലധികം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ പതിനൊന്നും നിരോധിച്ച ആയിരം രൂപയുടെ എട്ടും അഞ്ഞൂറിന്റെ 40 കറന്‍സിയും ലഭിച്ചു. എസ് ബി ഐ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. കിഴക്കേനട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,34,514രൂപയും, കിഴക്കേനട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 28,768 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 49,859രൂപയും ഇന്ത്യന്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 23, 161രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 25,749 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1,23,817രൂപയും ലഭിച്ചു.
