അ​ന​ധി​കൃ​ത മ​ണ​ൽ ക​ട​ത്ത്; ര​ണ്ട് ടി​പ്പ​റു​ക​ൾ പൊ​ലീ​സ് പി​ടി​കൂ​ടി

Share our post

കണ്ണപുരം: അനധികൃത മണൽ കടത്തിനിടയിൽ മടക്കരയിൽ രണ്ട് ടിപ്പറുകൾ പൊലീസ് പിടികൂടി. വളപട്ടണം പഴയങ്ങാടി പുഴകളിൽനിന്നും വാരി സൂക്ഷിച്ച മണൽ കടത്തുന്നതിനിടയിൽ മടക്കര ഉച്ചുളി കടവിനു സമീപത്തു നിന്നാണ് ലോറികൾ കണ്ണപുരം പൊലീസ് പിടികൂടിയത്. പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് മണൽ വണ്ടികൾ റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർമാർ ഓടിരക്ഷപ്പെട്ടു സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. സാജുവിന്റെ നേതൃത്വത്തിലാണ് ലോറികൾ പിടികൂടിയത് എസ്.ഐമാരായ പി. രാജൻ, അതുൽ രാജ് സി.പി.ഒ അനൂപ് എന്നിവരടങ്ങിയ സംഘമാണ് മണൽ കടത്ത് സംഘത്തിന്റെ ലോറികൾ പിടികൂടിയത് ഏതാണ്ട് 300 അടിയോളം മണൽ ലോറിയിൽ ഉണ്ടായിരുന്നു ലോറി കണ്ണപുരം സ്റ്റേഷനിലേക്ക് മാറ്റി. അനധികൃത കടത്ത് തടയാൻ നടപടി ശക്തമാക്കുമെന്ന് സി.ഐ.കെ സാജു പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!