ഇ ചലാന്‍ അദാലത്ത് നവംബർ 12ന് കണ്ണൂർ ആർ ടി ഓഫീസിൽ
കണ്ണൂർ :മോട്ടോര്‍ വാഹന വകുപ്പും കണ്ണൂര്‍ സിറ്റി പോലീസും സംയുക്തമായി നവംബര്‍ 12 ബുധനാഴ്ച രാവിലെ 10.30 മുതല്‍ 4 മണിവരെ കണ്ണൂര്‍ ആര്‍ ടി ഓഫീസില്‍ ഇ ചലാന്‍ അദാലത്ത് സംഘടിപ്പിക്കും.അദാലത്തില്‍ പോലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.