ജൈവകർഷകർക്കുള്ള അക്ഷയശ്രീ അവാർഡിന് അപേക്ഷിക്കാം; ഒന്നാം സ്ഥാനത്തിന് 2ലക്ഷം രൂപ

Share our post

ആലപ്പുഴ: ജൈവകർഷകർക്കുള്ള അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു.മൂന്ന് വർഷത്തിനു മേൽ പൂർണമായും ജൈവകൃഷി ചെയ്യുന്ന കർഷകരെയാണ് അവാർഡിന് പരിഗണിക്കുന്നത്. ഒന്നാം സ്ഥാനത്തിന് രണ്ടു ലക്ഷം രൂപ നൽകും. ജില്ലാ തലത്തിൽ 50000 രൂപവീതമുള്ള 13 അവാർഡുകളുമുണ്ട്.
മട്ടുപ്പാവ്, സ്‌കൂൾ, കോളേജ്, ഔഷധ സസ്യങ്ങൾ എന്നീ മേഖലകൾക്കായി 10000 രൂപവീതമുള്ള 33 പ്രോത്സാഹന അവാർഡുകളും നൽകും. 2025 നവംബർ 30 നു മുമ്പായി കെ.വി ദയാൽ അവാർഡ് കമ്മിറ്റി കൺവീനർ ശ്രീ കോവിൽ, മുഹമ്മ . പി. ഒ,ആലപ്പുഴ – 688525എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!