കാടാച്ചിറയിൽ 11 കിലോ കഞ്ചാവ് വേട്ട
കാടാച്ചിറ: കാടാച്ചിറയിൽ വൻ കഞ്ചാവ് വേട്ട. 11 കിലോയിൽ അധികം കഞ്ചാവ് എക്സൈസ് പിടികൂടി. അസം സ്വദേശി അബ്ദുൽ കാദൂസ് ആണ് അറസ്റ്റിലായത്. കേരള എ.ടി.എസിന്റെ സഹായത്തോടെ എക്സൈസ് ഇൻസ്പെക്ടർ കെ. അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
