സ്‌പീക്കർ എ.എൻ. ഷംസീറിൻ്റെ സഹോദരി അന്തരിച്ചു
തലശ്ശേരി: നിയമസഭാ സ്‌പീക്കർ അഡ്വ. എ.എൻ. ഷംസീറിൻ്റെ സഹോദരി എ.എൻ.ആമിന (42) അന്തരിച്ചു. മാടപീടികയിലെ പരേതരായ കോമത്ത് ഉസ്‌മാൻ്റെയും എ.എൻ. സറീനയുടെയും മകളാണ്. ഭർത്താവ് എ.കെ. നിഷാദ് (മസ്ക്കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ, അഹമ്മദ് നിഷാദ്, സാറ എ. എൻ. ഷാഹിർ മറ്റൊരു സഹോദരനാണ്. ഖബറടക്കം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്‌ജിദ് ഖബർസ്ഥാനിൽ.
