പിഎസ്സി: പരീക്ഷാകേന്ദ്രത്തിൽ മാറ്റം
തിരുവനന്തപുരം : അറ്റൻഡർ ഗ്രേഡ് 2 തസ്തികയിലേക്ക് നവംബർ 8ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.05 വരെ നടത്തുന്ന രണ്ടാംഘട്ട പൊതുപ്രാഥമിക പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ മുക്കോല, റോസ മിസ്റ്റിക്ക റസിഡൻഷ്യൽ എച്ച്എസ്എസ് സെന്റർ – 1ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1525481 മുതൽ 1525680 വരെയുള്ളവർ നെയ്യാറ്റിൻകര ഡോ. ജി ആർ പബ്ലിക് സ്കൂൾ സെന്റർ -1ലും മുക്കോല, റോസ മിസ്റ്റിക്ക റസിഡൻഷ്യൽ എച്ച്എസ്എസ് സെന്റർ-2 ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1525681 മുതൽ 1525880 വരെയുള്ളവർ നെയ്യാറ്റിൻകര ഡോ. ജി ആർ പബ്ലിക് സ്കൂൾ സെന്റർ – 2 ലും പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതണം. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിട്ടുണ്ട്.
അഭിമുഖം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ആർക്കിടെക്ചർ (ഗവ. പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 03/2024) തസ്തികയിലേക്കുള്ള മാറ്റിവച്ച അഭിമുഖം നവംബർ 14 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിട്ടുണ്ട്. സംശയനിവാരണത്തിനായി ജിആർ7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ – സിവിൽ) (കാറ്റഗറി നമ്പർ 657/2023) തസ്തികയുടെ മാറ്റിവച്ച അഭിമുഖം നവംബർ 14 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 626/2024) തസ്തികയിലേക്ക് നവംബർ 14ന് രാവിലെ 10ന് പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
വിവരണാത്മക പരീക്ഷ
കേരള പബ്ലിക് സർവീസ് കമീഷനിൽ അസിസ്റ്റന്റ് (കന്നഡ അറിയാവുന്നവർ) (കാറ്റഗറി നമ്പർ 579/2023) തസ്തികയിലേക്ക് നവംബർ 10ന് രാവിലെ 9 മുതൽ 11.20 വരെയും (പേപ്പർ 1) ഉച്ചയ്ക്ക് 1 മുതൽ 2.20 വരെയും (പേപ്പർ 2) വിവരണാത്മക പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.
