കണ്ണൂരിൽ ഇനി വനിത മേയർ

Share our post

മൂന്ന് കോർപറേഷനുകളെ വനിതകൾ നയിക്കും; സംവരണം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളിൽ ഇത്തവണ വനിതകൾ മേയര്‍മാരാകും. കൊച്ചി, തൃശൂർ, കണ്ണൂർ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവ പൊതുവിഭാഗത്തിലായിരുന്നു. ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, ബ്ലോക്ക് ഗ്രാമപഞ്ചായത്ത്, ​ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെയും അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണമായി. ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വനിതകൾക്കും ഒരിടത്ത് പട്ടികജാതിക്കുമാണ് അധ്യക്ഷസ്ഥാനം ലഭിക്കുക. തിരുവനന്തപുരം: വനിത, കൊല്ലം: വനിത, പത്തനംതിട്ട: വനിത, ഇടുക്കി: വനിത, തൃശൂർ: വനിത, കോഴിക്കോട്: വനിത, വയനാട്: വനിത, എറണാകുളം: പട്ടികജാതി- എന്നിങ്ങനെയാണ് ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷ സംവരണം.

87 മുനിസിപ്പാലിറ്റികൾ 44 അധ്യക്ഷ സ്ഥാനങ്ങൾ വനിതകൾക്കും ആറ് എണ്ണം പട്ടികജാതി വിഭാ​ഗത്തിൽപ്പെട്ടവർക്കും ഒരെണ്ണം പട്ടികവർ​ഗ വിഭാ​ഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ 67 എണ്ണം വനിതകള്‍ക്കും എട്ട് എണ്ണം പട്ടികജാതി വനിതകള്‍ക്കും ഏഴ് എണ്ണം പട്ടികജാതിക്കാര്‍ക്കും രണ്ട് എണ്ണം പട്ടികവര്‍ഗ വനിതകള്‍ക്കും ഒരെണ്ണം പട്ടികവര്‍ഗക്കാര്‍ക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 417 ഇടങ്ങളില്‍ പ്രസിഡന്‍റ് സ്ഥാനം വനിതകള്‍ക്കാണ്. 46 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതിക്കും എട്ട് എണ്ണം പട്ടികവര്‍ഗ സ്ത്രീകള്‍ക്കും എട്ട് എണ്ണം പട്ടികവര്‍ഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!