പിഎസ്സി: വിവിധ തസ്തികകളിലേക്ക് അഭിമുഖവും ചുരുക്കപ്പട്ടികയും
തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു. കാസർകോട് ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 012/2024) തസ്തികയിലേക്ക് നവംബര്‍ 5, 6 തീയതികളിലും തദ്ദേശസ്വയംഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 611/2024) തസ്തികയിലേക്ക് നവംബര്‍ 6, 7 തീയതികളിലും പിഎസ്സി കാസർകോട് ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ ലഭിക്കും.mമലപ്പുറം ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പര്‍ 445/2022) തസ്തികയിലേക്ക് നവംബര്‍ 5, 6, 7 തീയതികളില്‍ പിഎസ്സി മലപ്പുറം ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ട്രാന്സ്ലേറ്റര് (മലയാളം) (കാറ്റഗറി നമ്പര്‍ 310/2022) തസ്തികയിലേക്ക് നവംബര്‍ 7 ന് പിഎസ്സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ
നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജിആര്‍ 8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).
ഹോമിയോപ്പതി വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 184/2025) അഭിമുഖം നടത്തും.
ചുരുക്കപട്ടിക
1. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെഡിക്കല്‍ ഓങ്കോളജി (കാറ്റഗറി നമ്പര്‍ 010/2025).
2. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി (കാറ്റഗറി നമ്പര്‍ 08/2025).
3. പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (സര്‍വ്വേയര്‍) (കാറ്റഗറി നമ്പര്‍ 319/2024).
4. പൊതുമരാമത്ത് (ആര്‍ക്കിടെക്ചറല്‍ വിങ്) വകുപ്പില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 315/2024).
5. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനിറ്റോ യൂറിനറി സര്‍ജറി (യൂറോളജി) (കാറ്റഗറി നമ്പര്‍ 09/2025).
6. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസസില്‍ ഇന്‍സ്ട്രക്ടര്‍ (സ്റ്റെനോഗ്രാഫി) (കാറ്റഗറി നമ്പര്‍ 376/2024).
7. ഗവ.സെക്രട്ടേറിയേറ്റ് നിയമ വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 481/2024).
8. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാന്സ്ലേറ്റര് (കാറ്റഗറി നമ്പര്‍ 129/2023).
9. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളേജുകള്‍) സ്റ്റുഡിയോ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 241/2024).
സാധ്യതാപട്ടിക
1. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന് (പോളിമര്‍ ടെക്നോളജി) (കാറ്റഗറി നമ്പര്‍ 514/2024).
2. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് ലിമിറ്റഡില്‍ സ്റ്റോര്‍ കീപ്പര്‍ (കാറ്റഗറി നമ്പര്‍ 259/2023).
3. കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡില്‍ സ്റ്റോര്‍ കീപ്പര്‍ (കാറ്റഗറി നമ്പര്‍ 134/2023).
4. ഫിനാന്‍സ് സെക്രട്ടേറിയേറ്റില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 483/2024).
5. കേരള ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡില്‍ ഓഫീസ് അസിസ്റ്റന്റ് (പട്ടികജാതി) (കാറ്റഗറി നമ്പര്‍ 546/2024).
