എസ്‌ഐആർ: ആശങ്കകൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള സർവകക്ഷിയോഗം നാളെ

Share our post

തിരുവനന്തപുരം: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) കേരളത്തിലും നടപ്പാക്കാനുള്ള നടപടികൾ തെരഞ്ഞെടുപ്പ്‌ കമീഷൻ ആരംഭിച്ചിരിക്കെ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ബുധനാഴ്‌ച നടക്കും. വൈകിട്ട്‌ 4.30ന്‌ തൈക്കാട്‌ ഗസ്‌റ്റ്‌ ഹ‍ൗസിലാണ്‌ യോഗം. ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ഇല്ലാതെയുള്ള വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയ്‌ക്ക്‌ പിന്നിൽ പൗരത്വത്തെ മതാധിഷ്‌ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമം പൊടിതട്ടിയെടുക്കാനുള്ള ശ്രമമാണെന്നാണ്‌ കേരളത്തിന്റെ നിലപാട്‌. അതത്‌ കാലത്ത്‌ വോട്ടർപ്പട്ടിക പുതുക്കൽ നടക്കുന്നതിനാൽ ബിഹാർ മോഡൽ എസ്‌ഐആർ കേരളത്തിൽ വേണ്ടെന്ന അഭിപ്രായമാണ്‌ ബിജെപി ഒഴികെയുള്ള രാഷ്‌ട്രീയപാർടികൾക്ക്‌. എസ്‌ഐആറിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!