പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
        കാസർകോട്: ഗൃഹപ്രവേശനച്ചടങ്ങിൽ എത്തിയ 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പോക്സോ കുറ്റം ചുമത്തി അധ്യാപകനെ അറസ്റ്റ് ചെയ്തു. കുമ്പളക്കടുത്ത ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകനും കണ്ണൂർ ബ്ലാത്തൂർ സ്വദേശിയുമായ എൻ.കെ.സുധീറിനെ യാണ് (48) കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ മൂന്നാം ക്ലാസിൽ അധ്യാപകൻ പഠിപ്പിച്ചിരുന്നു. പെൺകുട്ടി മജിസ്ട്രേട്ടിനു മുൻപാകെ രഹസ്യമൊഴി നൽകിയതായി പൊലീ സ് പറഞ്ഞു.
