തലശ്ശേരിയിലെ പ്രമുഖ ഭക്ഷ്യധാന്യ വ്യാപാരി എ.കെ. മുഹമ്മദ് നസീർ അന്തരിച്ചു
തലശ്ശേരി: നഗരത്തിലെ പ്രമുഖ ഭക്ഷ്യധാന്യ വ്യാപാരിയും പൗരപ്രമുഖനുമായ ചിറക്കര സീതി സാഹിബ് റോഡിലെ തുഷാരയിൽ എ.കെ. മുഹമ്മദ് നസീർ (71) അന്തരിച്ചു. മെയിൻ റോഡിലെ സൂപ്പർ ട്രേഡേഴ്സ് ഉടമയും തലശ്ശേരി ഫുഡ് ഗ്രയിൻസ് മർച്ചൻ്റ്സ് അസോസിയേഷൻ മെമ്പറുമാണ്. പരേതരായ പാറാൽ പടിഞ്ഞാറയിൽ ഉസ്മാൻ കുട്ടി ഹാജിയുടെയും അറയിലകത്ത് കുഞ്ഞിക്കണ്ടി കുഞ്ഞിപാത്തു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: പാലിക്കണ്ടി പുത്തൻപുരയിൽ റസിയ. മക്കൾ: റുക്സാന, റുബീന, കെ.പി. മുഹമ്മദ് നസീബ്, നൂർജഹാൻ, കെ.പി. മുഹമ്മദ് നജീം. മരുമക്കൾ: എൻ.കെ. അൻസാരി എൻ.കെ. (വിവാഹ് ഗോൾഡ് തലശ്ശേരി), ഷബീർ അഹമ്മദ് (ദുബൈ), സുമയ്യ നിസാർ, പി.പി. മജീദ് (അധ്യാപകൻ, മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ, (തലശ്ശേരി), സൽവ സലീം. സഹോദരങ്ങൾ :എ.കെ. സുബൈദ, എ.കെ. ബീബി, എ.കെ. സക്കരിയ (അനുഗ്രഹ് ട്രേഡേഴ്സ്, തലശ്ശേരി), എ.കെ. താഹിറ, പരേതരായ എ.കെ. മഹമുദ്, എ.കെ. അസ്സൂട്ടി, എ.കെ. ഹൈദർ അലി ഖബറടക്കം ഇന്ന് വൈകിട്ട് ആറിന് സൈദാർ പള്ളി ഖബർസ്ഥാനിൽ.
