കണ്ണൂർ സർവകലാശാലാ വാർത്തകൾ
പുനർമൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും, സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.ബി.എ(റെഗുലർ) ഏപ്രിൽ 2025 , രണ്ടാം സെമസ്റ്റർ ബിരുദം (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2025 ) പരീക്ഷകൾക്ക് രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുവാനുള്ള തീയതി 03.11.2025 വരെ ദീർഘിപ്പിച്ചു
ഹാൾ ടിക്കറ്റ്
04.11.2025 തീയതിയിൽ ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എഫ് വൈ യു ജി പി (നവംബർ 2025 ) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് 01.11.2025 മുതൽ കോളേജുകൾക്ക് അവരുടെ ലോഗിനിൽ നിന്നും വിദ്യർത്ഥികൾക്ക് മൊബൈൽ ആപ്പിൾ നിന്നും ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
10.12.2025ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ ബി എഡ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2025 പരീക്ഷകൾക്ക് 06.11.2025 മുതൽ 12.11.2025 വരെ പിഴയില്ലാതെയും14.11.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പ്രൊജക്റ്റ് മൂല്യ നിർണയം
അഞ്ചാം സെമസ്റ്റർ ബി.ബി.എ. എവിയേഷൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് നവംബർ 2025 പ്രോജക്ട് റിപ്പോർട്ട് ഓൺ എയർപോർട്ട് മാനേജ്മെന്റ് – വൈവ 2025 നവംബർ 5 ന് ഡോ. എ. പി. ജെ.അബ്ദുൾ കലാം കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസ്, ഉള്ളിക്കൽ,ഇരിട്ടിയിൽ വെച്ച് നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
