സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ഫെബ്രുവരി എട്ടിന്
തിരുവനന്തപുരം :സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബി ലിറ്റി ടെസ്റ്റ് (സിടെറ്റ്) ഫെബ്രുവരി എട്ടിന്. പരീക്ഷയുടെ വിശദാംശങ്ങൾ, സിലബസ്, ഭാഷകൾ, യോഗ്യത വ്യവസ്ഥകൾ, പരിക്ഷാ ഫീസ്, പരീക്ഷ കേന്ദ്രങ്ങൾ, പ്രധാന തീയതികൾ തുടങ്ങിയവയുടെ ഇൻഫർമേഷൻ ബുള്ളറ്റിൻ ctet.nic.in ൽ ലഭ്യമാക്കും. ഈ വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്.
