ചെടിക്കുളം ഉന്നതിയിൽ നിറചിരി
ഇരിട്ടി: ‘ഞങ്ങൾ പതിനഞ്ച് പേർക്ക് പെൻഷൻ കിട്ടുന്നുണ്ട് , രണ്ടായിരം ആയിന്ന് മെമ്പർ പറഞ്ഞിട്ടുണ്ട് . റേഷനും മുടങ്ങാതെ കിട്ടുന്നുണ്ട് . ഒരുപാട് സന്തോഷം’– ആറളം ചെടിക്കുളം പട്ടികവർഗ ഉന്നതിയിലെ മുതിർന്ന വീട്ടമ്മമാരായ ചീരയും നാരായണിയും നിറചിരിയോടെ പറഞ്ഞു. ഉന്നതിയിൽ പതിനഞ്ചുപേർ വിവിധ സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളാണ്. പെൻഷൻ വിതരണ വിവരം കൃത്യമായി പഞ്ചായത്തംഗം ഇ പി മേരിക്കുട്ടി, വി ജെ ജോർജ്, ഇ ജി സുകുമാരനടക്കമുള്ളവർ ഉന്നതിയിലെ മുതിർന്നവരെ അറിയിക്കും. പെൻഷൻ കിട്ടുന്നതാണിവരുടെ ജീവിതത്തിലെ വലിയ സന്തോഷം. ആറളം ഫാം ആദിവാസി മേഖലയിൽ മാത്രം 642 പട്ടിക വർഗക്കാർ ക്ഷേമപെൻഷൻ ഗുണഭോക്താക്കളായുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം പട്ടികവർഗ കുടുംബങ്ങളുള്ള പഞ്ചായത്താണ് ആറളം.
