വനംവകുപ്പിൽ 20,000 വൃക്ഷത്തൈകൾ വില്പനയ്ക്ക്
• വനംവകുപ്പ് വില്പനയ്ക്ക് തയ്യാറാക്കിയ വൃക്ഷത്തൈകൾ
ഇരിട്ടി : സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി വനം-വന്യജീവി വകുപ്പ് 20,000 വൃക്ഷത്തൈകൾ വില്പനയ്ക്ക് ഒരുക്കി. സാമൂഹിക വനവത്കരണ വിഭാഗം തലശ്ശേരി റേഞ്ചിന്റെ ചെറുവാഞ്ചേരി സെൻട്രൽ നഴ്‌സറിയിലും പെരുവംപറമ്പ് ഇക്കോപാർക്കിലുമാണ് തേക്ക്, ചന്ദനം, വീട്ടി, കാറ്റാടിത്തൈകൾ വില്പനയ്ക്ക് ഒരുക്കിയിരിക്കുന്നത്. 15,000 തൈകൾ ഇവിടെ നിന്ന് ആവശ്യക്കാർക്ക് നൽകും. തൈ ഒന്നിന് 23 രൂപയാണ് വില. ഇരിട്ടി ഇക്കോ പാർക്കിൽ ആത്തച്ചക്ക, സീതപ്പഴം, രക്തചന്ദനം, പ്ലാവ്, തേക്ക്, ഈട്ടി എന്നിവയുടെ 5000 തൈകളാണുള്ളത്. കൂടത്തൈകൾ 55 രൂപയാണ് വില. ഫോൺ: 8547603829, 8547603830, 8547603831.
