എൻ എച്ച് എമ്മിൽ ഒഴിവുകൾ
കണ്ണൂർ: നാഷണൽ ആയുഷ് മിഷന് കീഴിലുള്ള വിവിധ ആയുർവേദ / ഹോമിയോ സ്ഥാപനങ്ങളിലേക്ക് കരാർ വ്യവസ്ഥയിൽ ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ), ഫിസിയോ തെറാപ്പി അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഉയർന്ന പ്രായപരിധി 40 വയസ്. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ നാലിന് വൈകുന്നേരം അഞ്ചുമണിക്കകം അപേക്ഷ നൽകണം. അപേക്ഷ ഫോറം https://www.nam.kerala.gov.in/careers വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഫോൺ: 0497 2944145.
