ശ്രീധരൻ മെമ്മോറിയൽ ചാരിറ്റബിൾ ഫണ്ട് നിർധനരായ രോഗികൾക്ക് സഹായധനം കൈമാറി
കേളകം: ശ്രീധരൻ മെമ്മോറിയൽ ചാരിറ്റബിൾ ഫണ്ട് നിർധനരായ രണ്ട് പേർക്ക് സഹായധനം കൈമാറി. സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയായിരുന്ന എം ശ്രീധരന്റെ സ്മരണക്കായി കുടുംബം ഏർപ്പെടുത്തിയ എം ശ്രീധരൻ മെമ്മോറിയൽ ചാരിറ്റബിൾ ഫണ്ടാണ് കേളകം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിതരണം നടത്തിയത്.സാബു മുണ്ടപ്ലാക്കൽ, ആഷിൻ സോണി എന്നിവർക്ക് 7000 രൂപ വീതമാണ് സഹായധനമായി നൽകിയത്. ചടങ്ങിൽ സഹകരണ ബാങ്ക് പ്രസിഡണ്ട് ബാലകൃഷ്ണൻ വി.കെ, സെക്രട്ടറി ജോളി, ഡയറക്ടർ ബോർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.
