പിഎസ്‍സി : പരീക്ഷാകേന്ദ്രത്തിൽ മാറ്റം
തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബയോകെമിസ്റ്റ് (കാറ്റഗറി നമ്പർ 232/2024) തസ്തികയിലേക്ക് നവംബർ 6 ന് രാവിലെ 7 മുതൽ 8.50 വരെ നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ പേട്ട, ഗവ. വിഎച്ച്എസ്എസ് ഫോർ ഗേൾസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1000701 മുതൽ 1000900 വരെയുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം, വഞ്ചിയൂർ, മാതൃഭൂമി ഓഫീസിന് സമീപം, വഞ്ചിയൂർ ഗവ. എച്ച്എസിൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതേണ്ടതാണ്. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
അഭിമുഖം
കണ്ണൂർ ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾച്ചറൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 742/2024) തസ്തിയിലേക്ക് നവംബർ 5, 6 തീയതികളിൽ പിഎസ്‍സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
ടൂറിസം വകുപ്പിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 523/2023) തസ്തികയിലേക്ക് നവംബർ 5, 6 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 667/2023) തസ്തികയിലേക്ക് നവംബർ 5, 6, 7 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).
സാമൂഹ്യനീതി വകുപ്പിൽ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 577/2023) തസ്തികയിലേക്ക് നവംബർ 5, 6 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12നും നവംബർ 7 ന് രാവിലെ 9.30 നും പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ1എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).
ആരോഗ്യ വകുപ്പിൽ മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 582/2023) തസ്തികയിലേക്ക് നവംബർ 5, 6 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ1സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).
പ്രമാണപരിശോധന
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ 599/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് നവംബർ 5ന് രാവിലെ 10.30 മുതൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2/സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 741/2024) തസ്തികയിലേക്ക് നവംബർ 5 ന് രാവിലെ 10.30 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച്
പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) (കാറ്റഗറി നമ്പർ 598/2023) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് മാത്രം നവംബർ 6ന് പിഎസ്‍സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
