വിവാഹ വായ്പാ പദ്ധതി: അപേക്ഷിക്കാം
കണ്ണൂർ: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ യുവതികളുടെ വിവാഹാവശ്യത്തിനായി നടപ്പിലാക്കുന്ന വിവാഹ വായ്പാ പദ്ധതിക്ക് കീഴിൽ ജില്ലയിലെ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട യുവതികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. പരമാവധി മൂന്നര ലക്ഷം രൂപയാണ് വായ്പ. കുടുംബ വാർഷിക വരുമാനം 7,00,000 രൂപയിൽ താഴെയുള്ള 18നും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വായ്പാ തുകയ്ക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. താൽപര്യമുള്ളവർക്ക് അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കും എ.കെ.ജി ആശുപത്രിക്ക് സമീപം തട്ടാ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04972705036, 9400068513.
