കാർ കനാലിലേക്ക് മറിഞ്ഞ് ഡോക്ടർ മരിച്ചു
കോട്ടയം: വൈക്കം തോട്ടുവക്കത്ത് കാര്‍ കനാലില്‍ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോക്ടർ അമൽ സൂരജാണ് (33) മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. വെള്ളിയാഴ്ച പുലർച്ചെ നാട്ടുകാരാണ് കാർ കനാലിൽ മറിഞ്ഞു കിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. കാർ ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
